കടുത്തുരുത്തി: വയനാട് ദുരിതാശ്വാസ ഫണ്ട് നല്‍കാത്ത കേന്ദ്രസര്‍ക്കാരിനും ദുരിതാശ്വാസ ഫണ്ട് അഴിമതി നടത്താന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനുമെതിരേ കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി മാത്യു പ്രാലടിയില്‍ അധ്യക്ഷത വഹിച്ചു. മാത്യു പായിക്കാടന്‍, രാജു മൂപ്പനത്ത്, കുര്യാക്കോസ് വടക്കേഓലിത്തടം, ടോമി നിരപ്പേല്‍, നോബി മുണ്ടയ്ക്കന്, പ്രേംജി കെ. സോമരാജ് എന്നിവര്‍ പ്രസംഗിച്ചു.