വയോസേവന പുരസ്കാരം ഏറ്റുവാങ്ങി
1458384
Wednesday, October 2, 2024 7:08 AM IST
വൈക്കം: സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള വയോസേവന പുരസ്കാരം വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഏറ്റുവാങ്ങി. വയോജനങ്ങളുടെ ക്ഷേമത്തിനായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികൾ മുൻനിർത്തിയാണ് പുരസ്കാരം. മലപ്പുറം ജില്ലയിലെ തിരൂരിൽ നടന്ന സംസ്ഥാനതല വയോജന ദിനാചരണത്തിൽ മന്ത്രി ഡോ. ആർ. ബിന്ദുവിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത് പുരസ്കാരം ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ബ്ലോക്ക് മെംബർമാരായ എം.കെ. റാണിമോൾ, സുജാത മധു, എം.കെ. ശീമോൻ, ഒ.എം. ഉദയപ്പൻ, വനിതാ ശിശുവികസന ഓഫീസർ ഡോ. കബനി, സെക്രട്ടറി കെ. അജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.