ഗാന്ധിജയന്തി ദിനാചരണം
1458769
Friday, October 4, 2024 3:26 AM IST
മുണ്ടക്കയം: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഗമവും പുഷ്പാർച്ചനയും ക്ലാസും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ക്ലാസ് നയിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര, റോയ് കപ്പിലുമാക്കൽ, വി.ടി. അയൂബ് ഖാൻ, ടി.ടി. സാബു, കെ.കെ. ജനാർദനൻ, ബെന്നി ചേറ്റുകുഴി, നൗഷാദ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: ഗാന്ധിജയന്തി ആഘോഷഭാഗമായി പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർ ശുചീകരണ പ്രവർത്തനം നടത്തി. എടിഒ എസ്. രമേശ്, കൺട്രോളിംഗ് ഇൻസ്പെക്ടർ സനൽകുമാർ, വെഹിക്കിൾ സൂപ്പർവൈസർ ഇ.ഡി. ബിനു തുടങ്ങിയവർ നേതൃത്വം നൽകി.
കൂട്ടിക്കൽ: കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
മുണ്ടക്കയം: വണ്ടൻപതാൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. പഞ്ചായത്തംഗം ബെന്നി ചേറ്റുകുഴി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഫൈസൽമോൻ മുഖ്യപ്രഭാഷണം നടത്തി.