തലനാട് ക്ഷീരകർഷക സഹകരണസംഘം
1459586
Tuesday, October 8, 2024 3:02 AM IST
തലനാട്: തലനാട് ക്ഷീര കർഷക സഹകരണസംഘം ഇല്ലാതാക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് കോൺഗ്രസ് തലനാട് മണ്ഡലം കമ്മിറ്റി.
പന്ത്രണ്ടു വർഷം മുൻപാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ തലനാട് ക്ഷീര കർഷകസംഘം രൂപവത്കരിച്ചത്. നല്ല രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്ന സംഘത്തിൽ സാമ്പത്തിക മുന്നേറ്റം ഉണ്ടായപ്പോൾ ഭരണസ്വാധീനം ഉപയോഗിച്ച് ഭരണസമിതി പിരിച്ചുവിടുകയും തുടർന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേൽക്കുകയും ചെയ്തു.
കുറെ നാളുകളായി ഇപ്പോഴത്തെ പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും കഴിഞ്ഞ ദിവസം ഓഫീസിനുള്ളിൽ വക്കേറ്റവും കൈയാങ്കളിയും നടക്കുകയും തുടർന്ന് ഇരുവരും പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇപ്പോൾ ഓഫീസ് പ്രവർത്തനരഹിതമാക്കുകയും തുറക്കാനാവാത്തവിധം ഇരു കക്ഷികളും സംഘം ഓഫീസ് പൂട്ടുകയും ചെയ്തു.
ഇതിനെതിരേ കോൺഗ്രസ് തലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീര സഹകരണസംഘം ഓഫീസിനു മുമ്പിൽ ധർണ നടത്തുകയും സംഘത്തിന്റെ പ്രവർത്തനം എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തലനാട് മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ രോഹിണിഭായി ഉണ്ണിക്കൃഷ്ണൻ, വിനോദ് കുമ്പിളുങ്കൽ, സജി കാരമുള്ളിൽ, സുനിൽ നാഗരുകുഴിയിൽ എന്നിവർ പ്രസംഗിച്ചു.തകർക്കാൻ ഗൂഢാലോചനയെന്ന്