പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ മാനേജ്മെന്റ് ഫെസ്റ്റ്
1459601
Tuesday, October 8, 2024 3:02 AM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാനേജ്മെന്റ് ഫെസ്റ്റ് നടക്കും. ഇന്നു രാവിലെ 11നു നടക്കുന്ന ചടങ്ങിൽ ഷൈൻ ഹോം സ്റ്റൈല്‍ ട്രേഡ് എംഡി ടോണി ജോസഫ് ഉദ്ഘാടനം നിർവഹിക്കും. കോളജ് ചെയർമാനും സ്പാഗോ ഇന്റർനാഷണൽ എംഡിയുമായ ബെന്നി തോമസ് അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വകുപ്പുമേധാവി അക്ഷയ് മോഹന്‍ദാസ്, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പല്‍ സുപർണ രാജു, ആതിര ലാലു, ആന്മേരി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് വിവിധ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും കോളജ് വിദ്യാർഥികളും പങ്കെടുക്കുന്ന കോര്‍പറേറ്റ് വാക്ക്, ബെസ്റ്റ് ബിസിനസ് ഐഡിയ പ്രസന്റേഷൻ, ജസ്റ്റ് ഇന്‍ ടൈം, ബെസ്റ്റ് മാനേജർ മത്സരങ്ങളും സംഘടിപ്പിക്കും. വിജയികൾക്ക് ഫിലിപ്പ് കൊച്ചുമോൻ മെമ്മോറിയൽ കാഷ് അവാർഡുകളും നൽകും. തുടർന്ന് വായനാശീലം വർധിപ്പിക്കാൻ ബുക്ക്സ് ബൈറ്റ്സ് എന്ന പരിപാടിയുടെയും എക്സിക്യൂട്ടീവ് എക്സലന്‍സ് എന്ന പേരിൽ പ്രമുഖ ബിസിനസുകാരെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമിന്റെയും ഉദ്ഘാടനം നടക്കും.