സെന്റ് അല്‍ഫോന്‍സ എവർ റോളിംഗ് ട്രോഫി വാകക്കാട് സ്കൂളിന്
1460439
Friday, October 11, 2024 5:18 AM IST
വാകക്കാട്: രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ അധ്യാപക വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സെന്റ് അല്‍ഫോന്‍സ എവർ റോളിംഗ് ട്രോഫി വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍ കരസ്ഥമാക്കി. അധ്യാപക വിഭാഗങ്ങളിലെ എല്ലാ ഇനങ്ങളിലും സ്കൂളിലെ അധ്യാപകര്‍ മികച്ച വിജയം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഐടി ടീച്ചിംഗ് എയ്ഡ് ഹൈസ്കൂള്‍ വിഭാഗത്തില്‍ രാജേഷ് മാത്യു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഐടി ടീച്ചിംഗ് എയ്ഡ് യുപി വിഭാഗത്തില്‍ അലന് മാനുവല്‍ അലോഷ്യസ് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സയന്‍സ് ടീച്ചിംഗ് എയ്ഡ് യുപി സ്കൂള്‍ വിഭാഗത്തില്‍ റ്റിഞ്ചു മാത്യു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടി.
സയന്‍സ് ടീച്ചിംഗ് എയ്ഡ് ഹൈസ്കൂള്‍ വിഭാഗത്തില്‍ സോയ തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയന്‍സ് ടീച്ചേഴ്സ് പ്രോജക്ട് യുപി വിഭാഗത്തില്‍ ഷിനു തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയന്‍സ് ടീച്ചേഴ്സ് പ്രോജക്ട് ഹൈസ്കൂള്‍ വിഭാഗത്തില്‍ സീനാമോള് ജോസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രം യുപി വിഭാഗം ടീച്ചിഗ് എയ്ഡ് വിഭാഗത്തില്‍ കെ.വി. ജോസഫ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗണിതശാസ്ത്രം ടീച്ചിംഗ് എയ്ഡ് ഹൈസ്കൂള്‍ വിഭാഗത്തില്‍ മനു കെ. ജോസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം യുപി വിഭാഗം ടീച്ചിംഗ് എയ്ഡിൽ ബൈബി തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം ടീച്ചിംഗ് എയ്ഡ് ഹൈസ്കൂള്‍ വിഭാഗത്തില്‍ അനു അലക്സ് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.