രാമപുരം കോളജിൽ ഏകദിന അക്കാദമിക് ശില്പശാല
1565598
Sunday, June 8, 2025 11:32 PM IST
രാമപുരം: മാര്‍ ആഗസ്തിനോസ് കോളജില്‍ ഏകദിന അക്കാദമിക് ശില്പശാല നടത്തി. ഉന്നത വിദ്യാഭ്യാസം പുതിയ വഴികള്‍ തേടുന്ന കാലഘട്ടത്തില്‍ അതിന്റെ വളര്‍ച്ചയെക്കുറിച്ച് സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപക ശക്തീകരണത്തിനും നൈപുണ്യവികസനത്തിനും പ്രത്യേകം ഊന്നല്‍ നല്‍കിക്കൊണ്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
നയതന്ത്രജ്ഞനും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്ന ടി.പി. ശ്രീനിവാസന് ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാഭ്യാസ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും ഗവേഷണരംഗത്തെ പ്രമുഖരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
പ്രഫ. ലോപ്പസ് മാത്യു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ കിഷോര്‍, നാക് കോ-ഓര്‍ഡിനേറ്റര്‍ ജിബി ജോണ്‍ മാത്യു, വൈസ് പ്രിന്‍സിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റര്മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.