വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
1565609
Sunday, June 8, 2025 11:33 PM IST
ഭരണങ്ങാനം: പന്തക്കുസ്താ തിരുനാൾ ദിനത്തിൽ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സവിധേ ആദ്യാക്ഷരം കുറിക്കാൻ നൂറുകണക്കിന് കുരുന്നുകളെത്തി. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു ചടങ്ങ്. രാവിലെ ഏഴിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലക്കാപറമ്പിലും ഷ്റൈനിലെ വൈദികരും ആദ്യാക്ഷരം കുറിക്കലിനു നേതൃത്വം നല്കി.
അധ്യാപികയായിരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ അനുഗ്രഹം തേടി ഓരോ ദിവസവും നൂറുകണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്. എല്ലാ ദിവസങ്ങളിലും തീര്‍ഥാടന കേന്ദ്രത്തില്‍ ആദ്യാക്ഷരം കുറിക്കാനുള്ള അവസരം ഉണ്ടെന്ന് റെക്ടര്‍ റവ. ഡോ.അഗസ്റ്റിന് പാലക്കാപറമ്പില്‍ അറിയിച്ചു.