കോഴാ സർക്കാർ ഫാമിൽ കൊയ്ത്തിനും നടീലിനും യന്ത്രം
1565881
Monday, June 9, 2025 7:37 AM IST
കുറവിലങ്ങാട്: കോഴായിലെ സംസ്ഥാന സർക്കാർ സീഡ്ഫാമിൽ ഞാറുനടീലും യന്ത്രവത്കരിച്ചു. വർഷങ്ങൾക്ക് മുമ്പ് കൊയ്ത്ത് യന്ത്രം പ്രയോജനപ്പെടുത്തിയിരുന്നു. സീഡ് ഫാമിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഞാറുനടീൽ യന്ത്രം ഉപയോഗിച്ച് ആരംഭിച്ചത്.
പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടം,
കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോ പൈനാപ്പള്ളിൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ഫാം സൂപ്രണ്ട് മഞ്ജുദേവി, പഞ്ചായത്തംഗം സന്ധ്യ സജികുമാർ, യൂണിയൻ പ്രധിനിധികളായ സദാനന്ദ ശങ്കർ, സണ്ണി ചിറ്റക്കോടം തുടങ്ങിയവർ പ്രസംഗിച്ചു.