ചെ​​മ്മ​​ല​​മ​​റ്റം: പ​​ന്ത്ര​​ണ്ട് ശ്ലീ​​ഹ​​ന്മാ​​രു​​ടെ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ശ്ലീ​​ഹ​​ന്മാ​​രു​​ടെ തി​​രു​​നാ​​ളി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തി​​യ അ​​പ്പ​​വും മീ​​നും ഊ​​ട്ടു​​നേ​​ർ​​ച്ച​​യി​​ൽ ആ​​യി​​ര​​ങ്ങ​​ൾ പ​​ങ്കു​​ചേ​​ർ​​ന്നു. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ നി​​ന്നും വി​​ശ്വാ​​സി​​ക​​ൾ നി‍​യോ​​ഗം അ​​ർ​​പ്പി​​ച്ച് നേ​​ർ​​ച്ച​​സ​​ദ്യ​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

ക്രി​​സ്തു ത​​ന്‍റെ ശി​​ഷ്യ​​ന്മാ​​ർ​​ക്ക് പ​​ല സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലും അ​​പ്പ​​വും മീ​​നും പ​​ങ്കു​​വ​​ച്ച​​തി​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യി​​ട്ടാ​​ണ് ശ്ലീ​​ഹ​​ന്മാ​​രു​​ടെ തി​​രു​​നാ​​ളി​​ന് അ​​പ്പ​​വും മീ​​നും നേ​​ർ​​ച്ച ന​​ട​​ത്തു​​ന്ന​​ത്. ചെ​​മ്മ​​ല​​മ​​റ്റം പ​​ള്ളി വി​​കാ​​രി​​യാ​​യി​​രു​​ന്ന ഫാ. ​​ജ​​യിം​​സ് ക​​ട്ട​​യ്ക്ക​​ലാ​​ണ് നേ​​ർ​​ച്ച ആ​​രം​​ഭി​​ച്ച​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി എ​​കെ​​സി​​സി സം​​ഘ​​ട​​ന​​യാ​​ണ് ഇ​​തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.