പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ ഹൈ​വേ അ​രി​കി​ലെ പെ​ട്ടി​ക്ക​ട​യി​ൽ മോ​ഷ​ണം. 5000 രൂ​പ​യു​ടെ സി​ഗ​ര​റ്റും ആ​യി​രം രൂ​പ​യും പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​ണ് മോ​ഷ​ണം പോ​യത്.

ശാ​രീ​രി​കാ​വ​ശ​ത​ക​ളു​ള്ള ചി​റ​ക്ക​ട​വ് മ​ണ്ണാ​റാ​ത്ത് രാ​ജു​വി​ന്‍റെ പെ​ട്ടി​ക്ക​ട​യു​ടെ പി​ൻ​ഭാ​ഗം കു​ത്തി​പ്പൊ​ളി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ളെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മോ​ഷ​ണം. ഇ​ന്ന​ലെ കൂ​ടു​ത​ൽ ക​ച്ച​വ​ട​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ സി​ഗ​ര​റ്റ് കൂ​ടു​ത​ലാ​യി വാ​ങ്ങി​വ​ച്ചി​രു​ന്നു​വെ​ന്ന് രാ​ജു പ​റ​ഞ്ഞു.

പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ റോ​ഡ​രി​കി​ലെ ര​ണ്ടു ക​ട​യു​ടെ പ​രി​സ​ര​ത്തു​നി​ന്ന് ഒ​രു സ്‌​കൂ​ട്ട​റും ബൈ​ക്കും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.