ക​റു​ക​ച്ചാ​ൽ: വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം ക​റു​ക​ച്ചാ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ജീ​വം. ക​റു​ക​ച്ചാ​ൽ, നെ​ത്ത​ല്ലൂ​ർ, നെ​ടും​കു​ന്നം, പ​ത്ത​നാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽനി​ന്ന് ബാ​റ്റ​റി​ക​ൾ സം​ഘം മോ​ഷ്ടി​ച്ച​താ​യി പ​രാ​തി​ക​ൾ ഉ​ണ്ട്. രാ​ത്രി​കാ​ല​ത്ത് വ​ഴി​യോ​ര​ങ്ങ​ളി​ൽ പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം നെ​ടും​കു​ന്നം മാ​ണി​കു​ളം കു​ന്നും​പു​റ​ത്ത് ഉ​ണ്ണി​യു​ടെ ടോ​റ​സ് ലോ​റി​യി​ൽ​നി​ന്നു ര​ണ്ടു ബാ​റ്റ​റി​ക​ൾ മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചു. ഒ​രു ബാ​റ്റ​റി​ക്ക് പ​തി​നാ​ലാ​യി​ര​ത്തോ​ളം രൂ​പ വി​ല വ​രും. വാ​ട​ക വ്യ​വ​സ്ഥ​യി​ൽ പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് ഉ​ണ്ണി എ​ടു​ത്ത​താ​ണ് ടോ​റ​സ് ലോ​റി.
പ​ത്ത​നാ​ട്ടു​നി​ന്ന് അ​ടു​ത്ത​നാ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ടോ​റ​സ് ലോ​റി​യി​ലെ ബാ​റ്റ​റി മോ​ഷ​ണം പോ​യി​രു​ന്നു.

ക​റു​ക​ച്ചാ​ൽ സ്റ്റാ​ൻ​ഡി​ലെ മൂ​ന്ന് ഓ​ട്ടോ​ക​ളി​ൽ​നി​ന്നു ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യി​ട്ട് അ​ധി​ക​നാ​ളാ​യി​ട്ടി​ല്ല. മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ബാ​റ്റ​റി​ക​ൾ പാ​ഴ്സ​ൽ ലോ​റി​ക​ൾ​ക്കു സ​മാ​ന​മാ​യ വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തു​ന്ന​താ​യാ​ണ് വി​വ​രം. വാ​ഹ​ന​മു​ട​മ​ക​ൾ ന​ൽ​കി​യ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു.