പൗരവേദി മെറിറ്റ് അവാര്‍ഡ് വിതരണം
1565886
Monday, June 9, 2025 7:37 AM IST
ചങ്ങനാശേരി: പൗരവേദിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും കരിയര്‍ ഗൈഡന്‍സ് സെമിനാറും മെറിറ്റ് അവാര്‍ഡ് വിതരണവും നടത്തി. സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സി. മോനിച്ചന് അധ്യക്ഷത വഹിച്ചു.
കോട്ടയം നാര്‍ക്കോട്ടിക് സെല്‍ എസ്ഐ മാത്യു പോള്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. എഡിഫൈ ഇന്‍ഡ്യ ചെയര്മാന് നാരായണന് നമ്പൂതിരി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു. നഗരസഭാ കൗണ്‍സില്‍ കെ. മുരുകന് മെറിറ്റ് അവാര്‍ഡ് ദാനവും നടത്തി. അഡ്വ.പി.എസ്. ശ്രീധരന്, ജനറല്‍ സെക്രട്ടറി കെ. വിജയകുമാര്‍, സെക്രട്ടറി സുരേഷ് ബാബു, രാജു തുരുത്തി എന്നിവര്‍ പ്രസംഗിച്ചു.