ആ​​ദ​​ര​​വ് ഏ​​റ്റു​​വാ​​ങ്ങി നൂ​​റു​​ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ദീ​​പി​​ക - സീ​​ക് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ അ​​ക്കാ​​ഡ​​മി​​ക് എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് - ആ​​ദ​​രം 2025 ന് ​​വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും സ്കൂ​​ളു​​ക​​ളു​​ടെ​​യും വ​​ൻ പ​​ങ്കാ​​ളി​​ത്തം. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​ർ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന അ​​വാ​​ർ​​ഡ്ദാ​​ന ച​​ട​​ങ്ങി​​ൽ നൂ​​റു​​ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ളും മാ​​താ​​പി​​താ​​ക്ക​​ളും പ​​ങ്കെ​​ടു​​ത്തു.

ത​​ങ്ങ​​ളു​​ടെ മേ​​ഖ​​ല​​യി​​ലെ ക​​ഴി​​വു​​ക​​ൾ തി​​രി​​ച്ച​​റി​​യു​​ന്ന​​വ​​രാ​​യി ഓ​​രോ കു​​ട്ടി​​യും മാ​​റ​​ണ​​മെ​​ന്നും ജീ​​വി​​ത​​ത്തി​​ൽ വി​​ജ​​യ​​വും സ​​ന്തോ​​ഷ​​വും ഉ​​ണ്ടാ​​കു​​ന്പോ​​ൾ മ​​റ്റു​​ള്ള​​വ​​രു​​മാ​​യി പ​​ങ്കു​​വ​​യ്ക്ക​​ണ​​മെ​​ന്നും അ​​വാ​​ർ​​ഡ് ദാ​​ന ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് പ​​റ​​ഞ്ഞു. ഓ​​രോ വി​​ജ​​യ​​വും ഓ​​രോ കു​​ട്ടി​​യു​​ടെ​​യും സ​​ഫ​​ല​​മാ​​കു​​ന്ന യാ​​ത്ര​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

അ​​പ​​ര​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലും ദുഃ​​ഖ​​ത്തി​​ലും ന​​മ്മ​​ൾ പ​​ങ്കാ​​ളി​​ക​​ളാ​​ക​​ണ​​മെ​​ന്നും സ്വ​​പ്ന​​ങ്ങ​​ൾ യാ​​ഥാ​​ർ​​ഥ്യ​​മാ​​ക​​ണ​​മെ​​ങ്കി​​ൽ ദൈ​​വ​​വി​​ശ്വാ​​സ​​മു​​ള്ള​​വ​​രാ​​യി വ​​ള​​ര​​ണ​​മെ​​ന്നും യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ച കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ പ​​റ​​ഞ്ഞു. കൃ​​ത്യ​​നി​​ഷ്ഠ​​യോ​​ടെ​​യു​​ള്ള ക​​ഠി​​നാ​​ധ്വാ​​ന​​ശീ​​ലം ഓ​​രോ കു​​ട്ടി​​യും പ​​രി​​ശീ​​ലി​​ക്ക​​ണ​​മെ​​ന്നും പ​​രാ​​ജ​​യ​​ങ്ങ​​ളോ​​ടു പ​​രി​​ഭ​​വി​​ക്കാ​​തെ വി​​ജ​​യ​​ത്തി​​ലേ​​ക്കു​​ള്ള പാ​​ത​​യാ​​യി ക​​രു​​ത​​ണ​​മെ​​ന്നും മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് എം​​ഡി ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ഡ​​യ​​റ​​ക്ട​​ർ ഷെ​​വ. അ​​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, ദീ​​പി​​ക ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (സ​​ർ​​ക്കു​​ലേ​​ഷ​​ൻ) ഫാ. ​​ജി​​നോ പു​​ന്ന​​മ​​റ്റ​​ത്തി​​ൽ, ദീ​​പി​​ക രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​സ്റ്റി​​ൻ മ​​തി​​യ​​ത്ത്, ദീ​​പി​​ക എ​​ജി​​എം ആ​​ൻ​​ഡ് പി​​ആ​​ർ​​ഒ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട്, ഡി​​സി​​എ​​ൽ നാ​​ഷ​​ണ​​ൽ കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ വ​​ർ​​ഗീ​​സ് കൊ​​ച്ചു​​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സീ​​ക് ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ജി​​ബി​​ൻ ബി​​നു ജോ​​സ​​ഫ് ക​​രി​​യ​​ർ ശി​​ല്പ​​ശാ​​ല ന​​യി​​ച്ചു.

എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ്ടു പ​​രീ​​ക്ഷ​​ക​​ളി​​ൽ നൂ​​റു ശ​​ത​​മാ​​നം വി​​ജ​​യം നേ​​ടി​​യ സ്കൂ​​ളു​​ക​​ൾ, എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ്ടു പ​​രീ​​ക്ഷ​​ക​​ളി​​ൽ ഫു​​ൾ എ ​​എ​​പ്ല​​സ് നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ, പ്ല​​സ്ടു സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ 80 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ മാ​​ർ​​ക്കു നേ​​ടി​​യ​​വ​​ർ എ​​ന്നി​​വ​​രെ അ​​വാ​​ർ​​ഡ് ദാ​​ന ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ചു.