മാർ സ്ലീവാ മെഡിസിറ്റി മേലുകാവുമറ്റത്ത് നടത്തിയ റൂറൽ മിഷൻ സമാപിച്ചു
1565599
Sunday, June 8, 2025 11:32 PM IST
മേലുകാവ്: മാർ സ്ലീവാ മെഡിസിറ്റിയും മേലുകാവുമറ്റം അസംപ്ഷൻ മെഡിക്കൽ സെന്ററും ചേർന്നു നടത്തിയ റൂറൽ മിഷൻ സമാപിച്ചു. ഇന്നലെ നടന്ന രക്തദാന ക്യാമ്പും സമാപന സമ്മേളനവും മാർ സ്ലീവാ മെഡിസിറ്റി എംഡി മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു.
മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മെഡിസിറ്റി ഡയറക്ടർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ജോർജ് വട്ടക്കാനയിൽ എന്നിവർ പ്രസംഗിച്ചു. എസ്എംവൈഎം, എകെസിസി, മാതൃവേദി, പിതൃവേദി സംഘടനകൾ നേതൃത്വം കൊടുത്ത രക്തദാന ക്യാമ്പിൽ യുവജനങ്ങളും ആരോഗ്യ പരിപാലനവും എന്ന വിഷയത്തിൽ ഡോ. ആൻ ടോമിന ബോധവത്കരണ ക്ലാസ് നയിച്ചു.