റിന്യുവെബിൾ എനര്‍ജി മാനേജ്മെന്റ് കോഴ്സില്‍ അഡ്മിഷന് ആരംഭിച്ചു
1565874
Monday, June 9, 2025 7:26 AM IST
ചങ്ങനാശേരി: എസ്ബി കോളജില്‍ ബിവോക് റിന്യുവെബിൾ എനര്‍ജി മാനേജ്മെന്റ് കോഴ്സില്‍ അഡ്മിഷന് ആരംഭിച്ചു. സര്‍ക്കാര്‍ അംഗീകൃതമായ ഈ ഡിഗ്രി പ്രോഗ്രാം, ജോലി ലക്ഷ്യമിട്ട് ക്രമീകരിച്ച സ്കില്‍ അടിസ്ഥാനമുള്ള കോഴ്സാണ്. റിന്യുവെബിൾ എനര്‍ജി പോലുള്ള ഭാവിയിലെ ആവശ്യകതകള്‍ നിറവേറ്റുന്ന മേഖലയില്‍ പാഠഭാഗങ്ങളും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തിയാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്.
സോളാര്‍, വിൻഡ്, ബയോമാസ് തുടങ്ങിയ ശുദ്ധമായ ഊര്‍ജസ്രോതസുകള്‍, എനര്‍ജി ഓഡിറ്റിംഗ്, ഗ്രീന്‍ ടെക്നോളജികള്‍ തുടങ്ങിയ വിഷയങ്ങള്‍ കോഴ്സിന്റെ ഭാഗമായി പഠിക്കാം. കോഴ്സ് കാലയളവില്‍ത്തന്നെ ഇന്‍ഡസ്ട്രിയില്‍ പാര്‍ട്ട് ടൈം ജോലിയും ഇന്റേണ്‍ഷിപ്പും ചെയ്യാനുള്ള അവസരവുമുണ്ട്.
ഏത് വിഷയത്തില്‍ പ്ലസ്ടു പാസായാലും അപേക്ഷിക്കാം. സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എല്ലാ വിഭാഗത്തിനും യോഗ്യതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921709232 എന്ന നമ്പറില്‍ ബന്ധപ്പെടാം, അല്ലെങ്കില്‍ www.sbcollege.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.