മേരിമൗണ്ട് പള്ളിയില്‍ ഇടവക ദിനാഘോഷം
1565885
Monday, June 9, 2025 7:37 AM IST
ചങ്ങനാശേരി: മേരിമൗണ്ട് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ ഇടവക ദിനാഘോഷവും ലീജിയന് ഓഫ് മേരി സുവണജൂബിലി സുവനീര്‍ പ്രകാശനവും നടന്നു. വികാരി ഫാ. മാത്യു ഒഴത്തിലിന്റെ അധ്യക്ഷതയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറയ്ക്കത്തറ മുഖ്യസന്ദേശം നല്കി.
ഫാ. ആന്റണി ക്ലാരറ്റ് ഉദ്ഘാടനം ചെയ്തു. ഫാ. ഫിലിപ്പ് കുരിശുംമൂട്ടില്‍ സുവനീര്‍ പ്രകാശനം ചെയ്തു. സെബാസ്റ്റ്യന്‍ പ്രിന്‍സ് ആദ്യപ്രതി ഏറ്റുവാങ്ങി. ഫാ. സോബിന്‍ ചേപ്പില, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി പി.ടി. തോമസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ജസ്റ്റിന് ബ്രൂസ്, മേരി തോമസ്, യേശുദാസ് സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളെയും വിവാഹ രജത ജൂബിലി ആഘോഷിക്കുന്നവരെയും വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെയും ആദരിച്ചു.