പ്രതിഭാസംഗമം നടത്തി
1565606
Sunday, June 8, 2025 11:33 PM IST
പനമറ്റം: ദേശീയ വായനശാലയിൽ വിവിധ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് പ്രതിഭാസംഗമം നടത്തി. വായനശാലയുടെ കരാട്ടെ ക്ലാസിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആര്യ ശേഖർ, അനഘ് അനീഷ്, അർത്ഥിക രാജേഷ്, ഹരികൃഷ്ണൻ ദിലീപ് എന്നിവരെ അനുമോദിച്ചു.
ഹൈദരാബാദിൽ നടന്ന ആദ്യ ദേശീയ മിനി ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ കേരള ടീമംഗം ടി. ജാനകി ഊർമിള രാജൻ, എംജി യൂണിവേഴ്സിറ്റി ബിഎ മലയാളം രണ്ടാം റാങ്ക് നേടിയ സാന്ദ്ര റോസ് തോമസ് മാണിക്കത്ത് എന്നിവരെയും അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിലെ സമ്പൂർണ വിജയത്തിന് പനമറ്റം ഗവ. ഹൈസ്കൂളിന് പുരസ്കാരം നൽകി. വിരമിച്ച പ്രിൻസിപ്പൽ ഹരികൃഷ്ണൻ ചെട്ടിയാരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, എസ്. ഷാജി, കെ.ആർ. മന്മഥൻ, തോമസ് ജേക്കബ്, എം.പി. ബിനുകുമാർ, ജാനകി ആർ. പിള്ള, ദുർഗ എസ്. നായർ, എം. മേഘ, ഗണകൻ, എസ്. രാജീവ്, എം.ഡി. പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.