ശ്രാദ്ധപെരുന്നാൾ
1565876
Monday, June 9, 2025 7:26 AM IST
കോട്ടയം: മലങ്കര സുറിയാനി ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത പുണ്യശ്ലോകനായ ഗീവർഗീസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ 98-ാം ശ്രാദ്ധപ്പെരുന്നാളും അനുസ്മരണവും അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം വലിയ പള്ളിയിൽ ഇന്നാരംഭിക്കും. വൈകുന്നേരം നാലിന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ക്നാനായ സമുദായ മെത്രാപ്പോലീത്ത ആർച്ച്ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് അധ്യക്ഷത വഹിക്കും. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥി ആയിരിക്കും.