സ്ത്രീകളുടെ ആരോഗ്യസുരക്ഷയ്ക്ക് പ്രാധാന്യം: സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും മെഗാ രക്തദാന ക്യാമ്പും
1592973
Friday, September 19, 2025 10:41 PM IST
പാലാ: സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന കാമ്പയിന് ജില്ലയില്‍ തുടക്കമായി. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനം വരെ നീളുന്ന കാമ്പയിന്റെ ഭാഗമായി പ്രത്യേക പരിശോധനകളും ബോധവത്കരണവും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ ചൊവ്വാഴ്ചയും രാവിലെ ഒന്പതുമുതല് ഉച്ചകഴിഞ്ഞ് ഒന്നു വരെ ക്ലിനിക്കുകള്‍ നടത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അയല്‍ക്കൂട്ട സ്ക്രീനിംഗ് ക്യാമ്പുകളും നടത്തും.
കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വിളക്കുമാടം സെന്റ് സേവ്യേഴ്സ് പാരിഷ് ഹാളില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് പുന്നൂസ് പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ജോസ് ചെമ്പകശേരില്‍, ഷിബു പൂവേലില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ഡോ. വ്യാസ് സുകുമാരന്‍, ഫാ. ജോര്‍ജ് മണ്ണൂക്കുശുമ്പില്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ജോണ്‍, ജോസ്ലി ഡാനിയേല്‍, ഡോ. അനൂപ ലൂക്കാസ്, സെന്റ് ജോസഫ്സ് സ്കൂള്‍ പ്രിന്‍സിപ്പൽ ജോബി സെബാസ്റ്റ്യന്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, നിഷ കെ. ദാസ്, ലയണ്‍സ് ക്ലബ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, ആര്. ദീപ തുടങ്ങിയവര്‍ പ്രസംഗിച്ചു.