വീട്ടുമുറ്റത്തുനിന്ന് പെരുന്പാമ്പിനെ പിടികൂടി
1593226
Saturday, September 20, 2025 7:31 AM IST
തലയോലപ്പറമ്പ്: വീട്ടുമുറ്റത്തുനിന്നു പെരുന്പാമ്പിനെ പിടികൂടി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഗോകുലത്തിൽ സുജാതയുടെ വീട്ടുമുറ്റത്തുനിന്നാണ് ആറടി നീളമുള്ള പെരുന്പാമ്പിനെ പിടികൂടിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മുറ്റം അടിച്ചുവാരുന്നതിനായി വീട്ടമ്മ പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്ത് പെരുന്പാമ്പ് കിടക്കുന്നതു കണ്ടത്. തുടർന്ന് പഞ്ചായത്തംഗം ഡൊമിനിക് ചെറിയാനെ വിവരം അറിയിച്ചു.
വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച സർപ്പ ഗ്രൂപ്പ് അംഗം അരയൻകാവ് സ്വദേശി പി.എസ്. സുജയ് എത്തി പെരുന്പാമ്പിനെ പിടികൂടി ചാക്കിലാക്കി.