തടിലോഡുമായി ലോറി റോഡിൽ കുടുങ്ങി
1592987
Friday, September 19, 2025 11:50 PM IST
എരുമേലി: തടിലോഡുമായി എത്തിയ ലോറി റോഡിന്റെ വശത്തെ മണ്ണിടിഞ്ഞ് കുഴിയിൽ കുടുങ്ങിയതുമൂലം ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം കരിങ്കല്ലുമ്മുഴി റോഡിലാണ് സംഭവം.
ഏറെ സമയം ഡ്രൈവർ പരിശ്രമിച്ചിട്ടും ലോറി മുന്നോട്ട് നീക്കാനായില്ല. ജെസിബി, ക്രെയിൻ യൂണിറ്റ് എന്നിവ ചേർന്ന് തൊഴിലാളികളുടെ സഹായത്തോടെ കുഴിയിൽനിന്ന് ഉയർത്തിയാണ് ലോറി മുന്നോട്ടു നീക്കിയത്.