കോ​ട്ട​യം: തൃ​ശൂ​ര്‍ അ​തി​രൂ​പ​ത​യു​ടെ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജേ​ക്ക​ബ് തൂ​ങ്കു​ഴി​യു​ടെ വേ​ര്‍പാ​ടി​ല്‍ കെ​സി​ബി​സി എ​സ്‌​സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നും താമര​ശേ​രി രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​നും തൃ​ശൂ​ര്‍ അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ മാ​ര്‍ ജേ​ക്ക​ബ് തൂ​ങ്കു​ഴി ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു.

കെ​സി​ബി​സി എ​സ്‌​സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.