അതിരമ്പുഴ പള്ളിയിൽ പ്രധാന തിരുനാൾ ഇന്നും നാളെയും
1593217
Saturday, September 20, 2025 7:22 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശന തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന, ഏഴിന് വിശുദ്ധ കുർബാന, വചനസന്ദേശം, മേരി നാമധാരികളുടെ സംഗമം. വൈകുന്നേരം 4.45ന് റംശ, അഞ്ചിന് മധ്യസ്ഥപ്രാർഥന, തിരി വെഞ്ചരിപ്പ്, വിശുദ്ധ കുർബാന: റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, വചനസന്ദേശം: റവ.ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ, ദീപിക). തുടർന്ന് വലിയപള്ളി ചുറ്റി പ്രദക്ഷിണവും കപ്ലോൻ വാഴ്ചയും നടത്തും.
നാളെ രാവിലെ 5.15ന് ചെറിയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് വിശുദ്ധ കുർബാന: ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്. തുടർന്ന് പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. 7.45ന് വിശുദ്ധ കുർബാന, വചനസന്ദേശം. 10ന് ആഘോഷമായ തിരുനാൾ റാസ: ഫാ. ജയിംസ് കുടിലിൽ, വചന സന്ദേശം: റവ.ഡോ. മാണി പുതിയിടം.
വൈകുന്നേരം 4.45ന് റംശ. 5.15ന് വിശുദ്ധ കുർബാന, വചനസന്ദേശം: ഫാ. സിറിയക് കോട്ടയിൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, സമാപനാശീർവാദം. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ആധ്യാത്മിക പിതാവ് ഫാ. ഏബ്രഹാം കാടാത്തുകുളം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. അലൻ മാലിത്തറ, ഫാ. ടോണി മണക്കുന്നേൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.