റിംഗ് കമ്പോസ്റ്റ് വിതരണം
1592982
Friday, September 19, 2025 11:50 PM IST
ഇടമറ്റം: മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ആയിരത്തോളം റിംഗ് കമ്പോസ്റ്റുകൾ മീനച്ചില്‍ പഞ്ചായത്ത് വിതരണം ചെയ്യും. ഗാര്‍ഹിക മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് സോജന് തൊടുക നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലിന്‍സി മാര്ട്ടിന് അധ്യക്ഷത വഹിച്ചു. മെംബര്‍മാരായ സാജോ പൂവത്താനി, നളിനി ശ്രീധരന്, ലിസമ്മ ഷാജന്, ജയശീ സന്തോഷ്, ബിന്ദു ശശികുമാര്‍, വിഇഒ കെ.കെ. സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് തനതു വരുമാനവും ഫിനാന്‍സ് കമ്മീഷന് ഗ്രാന്റും ഗുണഭോക്തൃ വിഹിതവും ഉള്‍പ്പെടെ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.