കലുങ്ക് അടഞ്ഞു; ചക്കാമ്പുഴ ആശുപത്രി ജംഗ്ഷനില്‍ റോഡിലൂടെ വെള്ളപ്പാച്ചില്‍
1592981
Friday, September 19, 2025 11:50 PM IST
ചക്കാമ്പുഴ: ചക്കാമ്പുഴ ആശുപത്രിക്കവലയില്‍ മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മിച്ച കലുങ്ക് പൂര്‍ണമായും അടഞ്ഞതോടെ മഴ പെയ്താല്‍ റോഡിലൂടെ വെള്ളപ്പാച്ചില്‍. ഗതാഗതം പോലും സ്തംഭിക്കും വിധമാണ് വെള്ളം ഒഴുകുന്നത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുന്ന റോഡാണിത്. ശക്തമായി ഒഴുകിയെത്തുന്ന വെള്ളം നേരിട്ട് തോട്ടിലേക്കാണ് പതിക്കുന്നത്. ഇത് അപകടത്തിനും കാരണമായേക്കാം. കലുങ്കിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിലൂടെ സമീപത്തെ കിണറുകളില്‍ മലിനജലം എത്തുന്ന സാഹചര്യവുമുണ്ട്. വലിയ തോതില്‍ മഴവെള്ളം ഒഴുകിയെത്തുന്നത് ആശുപത്രി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രതിസന്ധിയാണ്.
കലുങ്കിനടിയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് കാന തെളിച്ച് വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.