ചെത്തിപ്പുഴ ആശുപത്രിയില്‍ പള്‍മണോളജി സൗജന്യ മെഡി. ക്യാമ്പ് 22 മുതൽ
1593229
Saturday, September 20, 2025 7:31 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ പള്‍മണോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 22 മുതല്‍ 27 വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ആശുപത്രിയില്‍ സംഘടിപ്പിക്കുന്നു. കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. കൃഷ്ണപ്രസാദ് എം. ക്യാമ്പിന് നേതൃത്വം നല്‍കും. സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്മണോളജിസ്റ്റുകളായ ഡോ. ദിലീപ് കുമാര്‍ ജി., ഡോ. സോമനാഥന് കെ., ഡോ. ജെയിന് ജോര്‍ജ് എന്നിവരുടെ സേവനവും ഹോസ്പിറ്റലിലെ പള്‍മണോളജി വിഭാഗത്തില്‍ ലഭ്യമാണ്.
വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസംമുട്ടല്‍ എന്നിവയ്ക്കും പുകവലി മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കും കോവിഡനന്തര ശ്വാസകോശ രോഗങ്ങള്‍ക്കും ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന ചുരുക്കം തടിപ്പുകള്‍ എന്നിവയ്ക്കും ചികിത്സ ലഭിക്കും.
ക്യാമ്പില്‍ കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യമാണ്. ലാബ്, റേഡിയോളജി സേവനങ്ങള്‍ക്കും പള്‍മണോളജി ഇന്‍വെസ്റ്റിഗേഷനുകള്‍ക്കും 20 ശതമാനം ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു. രജിസ്ട്രേഷന് ഫോണ്‍ നമ്പര്‍: 8943353611, 0481-2722100.