അന്ത്യാളം പള്ളിയില്‍ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളിന് കൊടിയേറി
1592979
Friday, September 19, 2025 11:50 PM IST
അന്ത്യാളം: അന്ത്യാളം പള്ളിയില്‍ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളിന് കൊടിയേറി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം - മാര്‍ ജേക്കബ് മുരിക്കന്‍. 6.45ന് ജപമാല പ്രദക്ഷിണം. 7.30ന് ലൈറ്റ് ഷോ. എട്ടിന് സ്നേഹവിരുന്ന്. പ്രധാന തിരുനാള്‍ ദിനമായ 21നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. മൂന്നിന് കുട്ടികളെ തൂവല്‍ കൊണ്ട് എഴുത്തിനിരുത്ത്, 3.30ന് മത്തായി നാമധാരികളുടെ സംഗമം. നാലിന് വിശുദ്ധ കുര്‍ബാന - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആറിന് പ്രദക്ഷിണം. ഏഴിന് പാലാ കമ്യൂണിക്കേഷന്‍സിന്റെ ഗാനമേള.
മത്തായി നാമധാരികളുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447067779, 6282156412 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ അറിയിച്ചു.