നെല്‍കര്‍ഷക സംരക്ഷണസമിതി സംസ്ഥാന സമ്മേളനം: വാഹന പ്രചാരണജാഥ ആരംഭിച്ചു
1593220
Saturday, September 20, 2025 7:22 AM IST
കോട്ടയം: നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള വാഹന പ്രചരണ ജാഥ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് നായിക്കുന്ന വാഹനപ്രചരണ ജാഥ ഇന്നും ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ് കോട്ടയം മലരിക്കല്‍ നിന്നാരംഭിച്ച ജാഥ ക്യാപ്റ്റന്‍ ഫ്ളാഗ് നല്കി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സുഭാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി വി.ജെ. ലാലി, സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, വേലായുധന് നായര്‍, ലാലിച്ചന്‍ പള്ളിവാതുക്കല്‍, മാത്യു തോമസ്, കെ.ബി. മോഹനന്, റോയി ഊരാംവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.