പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധസദസ്
1593225
Saturday, September 20, 2025 7:31 AM IST
കടുത്തുരുത്തി: യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അകാരണമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനു മുമ്പില്‍ ജനകീയ പ്രതിഷേധ സദസ് നടത്തി.
ഞീഴൂര്‍, കല്ലറ, മാഞ്ഞൂര്‍, കടുത്തുരുത്തി മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടത്തിയത്. കെപിസിസി അംഗം ടി. ജോസഫ് സമരം ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ടോമി മാത്യു പ്രാലടി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, മനോജ് കല്ലറ, സി.കെ. ശശി, കെ.എന്‍. വേണുഗോപാല്‍, നോബി മുണ്ടയ്ക്കല്‍, ജയ്സണ്‍ മണലേല്‍, ടോമി നിരപ്പേല്‍, എം.കെ. ഇന്ദുചൂഢന്, ടോമി കലമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.