പഞ്ചാത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു
1578286
Wednesday, July 23, 2025 10:16 PM IST
മൂന്നാർ : ദേവികുളം പഞ്ചായത്ത് അംഗം എസ്. കട്ടബൊമ്മൻ (66) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാവിലെ 11 ന് ദേവികുളം പഞ്ചായത്ത് ഓഫീസിലെത്തി യോഗത്തിൽ പങ്കെടുത്ത ശേഷം ബസിൽ മൂന്നാറിലേക്ക് മടങ്ങുകയായിരുന്നു.
കുട്ടിയാർ ഡിവിഷനിൽ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
ഡിഇഇ യൂണിയൻ വൈസ് പ്രസിഡന്റായിരുന്നു. സിപിഎം തലയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, മൂന്നാർ ഏരിയ കമ്മിറ്റിയംഗം, ദേവികുളം പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്നീ നില കളിലും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രണ്ടിന് തമിഴ്നാട് ഉശിലംപ്പെട്ടി പൊതു ശ്മശാനത്തിൽ. ഭാര്യ. അമുദ. മക്കൾ.സുജിത്, സുജാത. മരുമക്കൾ. ആർത്തി, ശിവനാണ്ടി.