നാലരക്കിലോ കഞ്ചാവുമായി പിടിയിൽ
1579109
Sunday, July 27, 2025 5:36 AM IST
രാജാക്കാട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോഗ്രാം കഞ്ചാവുമായി ഒരാൾ പോലീസ് പിടിയിലായി. ബൈസൺവാലി ജോസ്ഗിരി സ്വദേശി കെ.ജെ. ജോസാണ് പിടിയിലായത്.
ഇടുക്കി എസ്പിക്കു കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് എസ്പിയുടെ ഡാൻസാഫ് ടീമും രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാർ, എസ്ഐ സജി എൻ. പോൾ, എസ്ഐ അജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൻസ്, സന്തോഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.