അനുശോചന സമ്മേളനം
1578553
Thursday, July 24, 2025 11:21 PM IST
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വി.എസ.്അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം നടത്തി. ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.സി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം മുൻ ജില്ല സെക്രട്ടേറിയറ്റംഗം സി. ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ല പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ, അഡ്വ. നീറണാൽ ബാലകൃഷ്ണൻ, കെ.ആർ. സോമരാജൻ, അഡ്വ.ബാബു പള്ളിപ്പാട്ട്, കെ.ബി.അജീഷ് കുമാർ, പി.ആർ.വിശ്വൻ, ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു.