പുളിക്കര വയലിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്
1579113
Sunday, July 27, 2025 5:36 AM IST
മറയൂർ: മൂന്നാർ-ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിലെ പുളിക്കര വയലിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. പാലക്കാട് കോങ്ങാട് സ്വദേശികളായ ബൾഗിസ് (52), സീനത്ത് (50), ആതിര (17) എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാടുനിന്ന് മൂന്നാർ സന്ദർശനത്തിനെത്തിയ ട്രാവലറിലേക്ക് മൂന്നാറിൽനിന്നു മറയൂരിലേക്കു വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തിൽ ട്രാവലറിന്റെയും കാറിന്റെയും മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മറയൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.