കട്ടപ്പന ഇഎസ്ഐ ആശുപത്രി: ടെൻഡർ നടപടി വീണ്ടും ആരംഭിച്ചു
1578802
Friday, July 25, 2025 11:40 PM IST
കട്ടപ്പന: കേന്ദ്ര ഇഎസ്ഐ കോർപ്പറേഷൻ കട്ടപ്പനയിൽ അനുവദിച്ച 100 ബെഡ്ഡുകളുള്ള ആശുപത്രിയുടെ ടെണ്ടർ നടപടികൾ പുനരാരംഭിച്ചതായി ഡീൻ കുര്യാക്കോസ് എംപി.
2024 മാർച്ചിൽ 150 കോടി രൂപ വകയിരുത്തി ടെൻഡർ നടപടി പൂർത്തികരിച്ചിരുന്നു. എന്നാൽ കരാറെടുത്ത കന്പനിയെ മുൻകാല പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് റീ ടെൻഡർ നടത്തേണ്ടി വന്നത്.
അടുത്തമാസം 25ന് ഉച്ചയ്ക്ക് 12 വരെ ടെൻഡർ സ്വീകരിക്കും. 26ന് ഉച്ചയ്ക്ക് 1.30നു ടെൻഡർ തുറക്കും.
100 ബെഡ്ഡുകളുള്ള ആശുപത്രിക്കും സ്റ്റാഫ് ക്വാർട്ടേഴ്സിനുമായി 150 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
നേരത്തേ കട്ടപ്പന മുനിസിപ്പാലിറ്റി നിർമലാസിറ്റിയിൽ അനുവദിച്ച സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.