ക്ഷേത്രങ്ങളില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു
1578557
Thursday, July 24, 2025 11:21 PM IST
അടിമാലി: അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.പിതൃക്കളുടെ സ്മരണയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി വിശ്വാസികളുടെ വലിയ തിരക്കാണനുഭവപ്പെട്ടത്.
അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. അടിമാലിയുടെ സമീപമേഖലകളിലെ മറ്റ് ക്ഷേത്രങ്ങളിലും പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി വലിയ തിരക്കനുഭവപ്പെട്ടു.