കാർഗിൽ വിജയ്ദിനം
1579112
Sunday, July 27, 2025 5:36 AM IST
തൊടുപുഴ : വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തൊടുപുഴ കാർഗിൽ സ്മൃതി മണ്ഡപത്തിൽ കാർഗിൽ വിജയ് ദിനമാചരിച്ചു. തൊടുപുഴ നഗരസഭ, നെഹ്റു യുവകേന്ദ്ര, ത്രിതല പഞ്ചായത്തുകൾ, പൂർവ സൈനിക് സേവാ പരിഷത്ത്, സേവാഭാരതി, എൻസിസി 18 കേരള ബറ്റാലിയൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കാർഗിൽ വിജയ് സ്മരണാഞ്ജലി സംഘടിപ്പിച്ചത്. പി.ജെ.ജോസഫ് എംഎൽഎ പുഷ്പാർച്ചനയും മുഖ്യപ്രഭാഷണവും നടത്തി.
നഗരസഭാ ചെയർമാൻ കെ.ദീപക് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി, ജില്ലാ പഞ്ചായത്തംഗം പ്രഫ.എം. ജെ. ജേക്കബ്, അപു ജോണ് ജോസഫ്, എം. മോനിച്ചൻ, ടോമി കാവാലം, സി.ജി. സോമശേഖരൻ, എച്ച്. സച്ചിൻ, തുടങ്ങി യവർ പ്രസംഗിച്ചു.