അച്യുതാനന്ദന്റെ വിയോഗം മൗനജാഥ നടത്തി
1578552
Thursday, July 24, 2025 11:21 PM IST
തൊടുപുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ തൊടുപുഴയിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. സിപിഎം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മൗനജാഥ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു.
തുടർന്നു ചേർന്ന അനുശോചന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, നഗരസഭ ചെയർപേഴ്സണ്‍ കെ. ദീപക്ക്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറി വി. ആർ. പ്രമോദ്, ബിജെപി നോർത്ത് ജില്ല പ്രസിഡന്റ് പി.പി.സാനു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം.എ. ഷുക്കൂർ, കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്റണി, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, ജനതാദൾ ജില്ലാ പ്രസിഡന്റ് റോയി, കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന സെക്രട്ടറി പോൾസണ്‍ മാത്യു, നവാസ്, ബാബു മഞ്ഞള്ളൂർ, ടോമി ജോർജ്, ലിനു ജോസ് എന്നിവർ പ്രസംഗിച്ചു. ടി.ആർ. സോമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.