കാപ്പ ചുമത്തി നാടുകടത്തി
1579110
Sunday, July 27, 2025 5:36 AM IST
മൂലമറ്റം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. അറക്കുളം മുളക്കൽ വിഷ്ണു ജയനെ (30) യാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിനു ആറുമാസത്തെ വിലക്ക് ഏർപ്പെടുത്തിയത്.
എറണാകുളം ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ഇതിനു മുന്പും കാപ്പ ചുമത്തി നാടു കടത്തിയിട്ടുണ്ട്.