ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും
1578564
Thursday, July 24, 2025 11:21 PM IST
രാജാക്കാട്: രാജാക്കാട് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. രാജാക്കാട് വിസിഎസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സിനോജ് മാത്യു, സെക്രട്ടറി കെ.ജി. രാജേഷ്, ട്രഷറർ നോബി ടി. ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾക്ക് ചുമതല കൈമാറി.
മുൻ പ്രസിഡന്റ് മനോജ് ഫിലിപ്പ്, ഫസ്റ്റ് ലേഡി മിനി മനോജ്, സെക്കന്റ് ലേഡി സീമ സിനോജ് എന്നിവർ ചേർന്ന് തിരിതെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ബേബി ജോസഫ്, രാജകുമാരി സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോബി മാതാളികുന്നേൽ, രാജാക്കാട് പോലീസ് സ്റ്റേഷൻ സിഐ വി.വിനോദ്കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.