റോഡ് തകർന്നു; യുഡിഎഫ് ധർണ നടത്തി
1578794
Friday, July 25, 2025 11:40 PM IST
മുട്ടം: തോട്ടുംകര-ചള്ളാവയൽ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് യുഡിഎഫ് മുട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി പൈപ്പ്ലൈൻ സ്ഥാപിച്ച് റോഡ് അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് തോട്ടുംകരയിൽ ധർണ നടത്തി. മുട്ടം മണ്ഡലം ചെയർമാൻ അഗസ്റ്റിൻ കള്ളികാട്ട് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം കണ്‍വീനർ എൻ.ഐ. ബെന്നി മുഖ്യ പ്രഭാഷണം നടത്തി. ബിജോയി ജോണ്‍, എം. മോനിച്ചൻ, ബ്ലെയിസ് ജി. വാഴയിൽ, വിനയ് വർധൻഘോഷ്, മേഴ്സി ദേവസ്യ, ഷേർലി അഗസ്റ്റിൻ, സുബൈർ, കെ.എ. പരീത് തുടങ്ങിയവർ പ്രസംഗിച്ചു