രാജീവ് സ്നേഹഭോജനം
1578559
Thursday, July 24, 2025 11:21 PM IST
പീരുമേട്: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ ഭോജനം-2025 കുമളി അസീസി സ്നേഹാശ്രമത്തിൽ നടത്തും. എല്ലാ ആഴ്ചയിലും ഒരു ദിവസം വീതം പൊതിച്ചോർ വിതരണം ചെയ്യുന്നതാണ് പദ്ധതി. പീരുമേട് ബ്ലോക്കിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പൊതിച്ചോർ വിരണം നടത്തുന്നത്.
ആഴ്ചയിലെ എല്ലാ വ്യാഴാഴ്ചകളിലും പൊതിച്ചോറുകൾ വിതരണം ചെയ്യും. ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊതിച്ചോർ വിതരണം ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് നിർവഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ സാബു വയലിൽ, മിനേഷ് മധുരത്തിൽ, ബിനോയി കക്കാടി, ജോളി സേവ്യർ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി തോമസ്, ചാണ്ടി, ലിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ പ്പൊതികൾ ശേഖരിച്ച് അസീസി സ്നേഹാശ്രമത്തിൽ എത്തിച്ചത്.