ശക്തമായ മഴയിൽ സംരക്ഷണഭിത്തി തകർന്നുവീണു
1578565
Thursday, July 24, 2025 11:21 PM IST
ചെറുതോണി: ശക്തമായ മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
കഞ്ഞിക്കുഴി പഞ്ചായത്തിൽ ആൽപ്പാറ കൈനികുന്നേൽ ജോസഫിന്റെ വിടാണ് അപകട നിലയിലായിരിക്കുന്നത്.കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീഴുകിയിരുന്നു.
സംരക്ഷണഭിത്തിയുടെ ബാക്കി ഭാഗം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.നാലംഗ കുടുംബം താമസിക്കുന്ന വീട്ടിൽ ജോസഫിന്റെ ഭാര്യ രോഗിയാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര സഹായം ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.