ബിജെപി യുവസംഗമം ഇന്ന്
1579107
Sunday, July 27, 2025 5:36 AM IST
തൊടുപുഴ: ബിജെപി ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവസംഗമം ഇന്ന് രണ്ടിന് തൊടുപുഴയിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.പി. സാനു പത്രസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടക്കുന്ന സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്യും.
യുവമോർച്ച സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മനുപ്രസാദിന് സ്വീകരണം നല്‍കും. സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപൻ, പി. ശ്യാംരാജ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, ഇടുക്കി നോർത്ത് ജില്ലാ പ്രഭാരി നാരായണൻ നന്പൂതിരി, ജില്ലാ ജനറൽ സെക്രട്ടറി ശ്രീവിദ്യ രാജേഷ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി തുടങ്ങിയവർ പ്രസംഗിക്കും. തൊടുപുഴ താലൂക്കിലെ പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിക്കും.
പത്ര സമ്മേളനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജി. സുരേഷ്കുമാർ , ജനറൽ കണ്‍വീനർ ഗോകുൽ ഗോപിനാഥ്, ശ്രീലക്ഷ്മി കെ. സുദീപ്, ബിജീഷ് ബാലൻ, പി.സി. കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.