സ്ഥാനാരോഹണവും ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും
1579114
Sunday, July 27, 2025 5:36 AM IST
കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസസ് സിറ്റിയുടെ ഭാരവാഹികളുടെ സ്ഥാനം ആരോഹണവും അവാർഡ് വിതരണവും ഇന്നു നടക്കും. വൈകുന്നേരം ആറിന് ചേറ്റുകുഴി വൈറ്റ് ഹൗസ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജോഷി ചാക്കോ മുഖ്യാതിഥിയായിരിക്കും. ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം റോട്ടറി ഡിട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ യൂനസ് സിദ്ദിഖ് നിർവഹിക്കും.
മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ബേബി ജോസഫ്, ഡിട്രിക്ട് ഡയറക്ടർ ജോസ് മാത്യു,അസി. ഗവർണർ പ്രിൻസ് ചെറിയാൻ,സാബു വയലിൽ തുടങ്ങിയവർ പ്രസംഗിക്കും. പ്രസിഡന്റായി റെജി മാത്യുവും സെക്രട്ടറിയായി ബിബിൻ വർഗീസും ട്രഷററായി പി.ജി. ഷിനോദും ചുമതലക്കും. മികച്ച വിദ്യാഭ്യാസ സ്ഥാപനമായ കാർമൽ സി എം ഐ പബ്ലിക് സ്കൂളിന് എജുക്കേഷണൽ എക്സലൻസ് അവാർഡും ദേശീയ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയ ചേറ്റുകുഴി സ്വദേശിനി അക്സ ആൻ തോമസിന് സ്പോർട്സ് എക്സലൻസ് അവാർഡും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതീക്ഷ പ്രവീണ്‍ ലാലിന് അക്കാദമി എക്സലൻസ് അവാർഡും സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.