കെപിഎസ്ടിഎ ധർണ നടത്തി
1579302
Sunday, July 27, 2025 11:25 PM IST
തൊടുപുഴ: ഇടത് സർക്കാർ നയങ്ങൾ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നുവെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക്. പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഇടത് സർക്കാർ നയങ്ങൾക്കെതിരേയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.എം. നാസർ മുഖ്യപ്രഭാഷണം നടത്തി. ബിജോയ് മാത്യു, ജോർജ് ജേക്കബ്, വി.കെ. ആറ്റ്ലി, സുനിൽ ടി. തോമസ് , ഷിന്റോ ജോർജ്, സജി മാത്യു, എം.വി. ജോർജ്കുട്ടി, സിനി ട്രീസ, രാജിമോൻ ഗോവിന്ദ്, സിബി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.