ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഡ്രൈവർ മരിച്ചു
1579292
Sunday, July 27, 2025 11:24 PM IST
മൂന്നാർ: ഓടുന്ന ലോറിക്കു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേശൻ (57) ആണ് മരിച്ചത്. കൊച്ചി - മധുര ദേശീയപാതയിൽ മൂന്നാർ ഗവണ്മെന്റ് ബൊട്ടാണിക്കിൽ ഗാർഡനു സമീപം ശനിയാഴ്ച രാത്രി 10 ഓടെ ആയിരുന്നു അപകടം. ഗണേശൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ദേവികുളത്തു നിന്നും മൂന്നാറിലേക്ക് വരുന്ന വഴിക്കായിരുന്നു ദുരന്തമുണ്ടായത്. മണ്ണിടിഞ്ഞു വീണതോടെ വാഹനം റോഡിന്റെ വശത്തെ താഴ്ചയിലേക്കു മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നാർ കോളനി സ്വദേശി മുരുകൻ രക്ഷപ്പെട്ടു.
2018 ൽ വലിയതോതിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് തുടർച്ചായായി മണ്ണിടിച്ചിൽ ഉണ്ടാകുന്നത് സമീപത്തുള്ള ബൊട്ടാണിക്കൽ ഗാർഡനും ഭീഷണിയാണ്.