ലോറി പിന്നിലിടിച്ചു; കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്
1578566
Thursday, July 24, 2025 11:21 PM IST
കരിങ്കുന്നം: ലോറി പിന്നിൽ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. തോടിന്റെ ഇരു ഭിത്തികളിലും കുടുങ്ങിയ കാറിന്റെ പിന്നിലെ ചില്ലു പൊട്ടിച്ചാണ് ആളുകളെ രക്ഷപ്പെടുത്തിയത്. ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കരിങ്കുന്നം ഗവ. സ്കൂളിനു സമീപമായിരുന്നു അപകടം. ചേലാമറ്റത്ത് ബലി തർപ്പണം കഴിഞ്ഞു മടങ്ങിയ കോട്ടയം താഴത്തങ്ങാടി സ്വദേശികളായ അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കരിങ്കുന്നം പോലീസ് മേൽനടപടി സ്വീകരിച്ചു.