എഎച്ച്എസ്ടിഎ ധർണ നടത്തി
1579296
Sunday, July 27, 2025 11:24 PM IST
തൊടുപുഴ: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. അഞ്ചുവർഷം പൂർത്തിയാകുന്പോൾ ജൂണിയർ അധ്യാപകർക്ക് സീനിയർ തസ്തിക നൽകുക, ജൂണിയർ സർവീസസ് പ്രിൻസിപ്പൽ പ്രമോഷന് പരിഗണിക്കുക, ഹയർ സെക്കൻഡറി മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, സ്കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, പ്രിൻസിപ്പൽ തസ്തികയിൽ ഹയർ സെക്കൻഡറി അധ്യാപകരെ മാത്രം നിയമിക്കുക, പന്ത്രണ്ടാം ശന്പള പരിഷ്കരണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് തോട്ടത്തിൽ, ജനറൽ സെക്രട്ടറി അജോ ജോസ്, സിജോ ജോസ്, ജിജി ഫിലിപ്പ്, സിബി ജോസ്, ബിസോയി ജോർജ്, നോബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.