റോഡിൽ ഓയിൽ വീണു; ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
1578310
Wednesday, July 23, 2025 11:20 PM IST
കരിങ്കുന്നം: റോഡിൽ ഓയിൽ വീണു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. തൊടുപുഴ - പാലാ റോഡിൽ നെല്ലാപ്പാറ വളവിലാണ് ഇന്നലെ വാഹനത്തിൽനിന്ന് ഓയിൽ വീണത്. ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞ് അപകടത്തിൽപ്പെട്ടു.
കരിങ്കുന്നം പോലീസ് അറിയിച്ചതിനെത്തുടർന്ന് തൊടുപുഴ ഫയർസ്റ്റേഷനിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം.എൻ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് റോഡിൽ അറക്കപ്പൊടി വിതറി അപകടസാധ്യത ഒഴിവാക്കി. ഈ ഭാഗത്ത് ഒട്ടേറെ തവണ ഓയിൽ വീണ് അപകടം ഉണ്ടായിട്ടുണ്ട്.